ഷാര്‍ജ: കാസര്‍കോട്, പെരിയ നിവാസികളുടെ യുഎഇ കൂട്ടായ്മയായ പെരിയ സൗഹൃദവേദി പ്രസിഡണ്ടായി മുരളീധരന് ആയമ്പാറയെയും സെക്രട്ടറിയായി ദിവ്യകുട്ടികൃഷ്ണനെയും ട്രഷററായി അഖിലേഷ് മാരാങ്കാവിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.ആര് സുരേന്ദ്രന് (രക്ഷാധികാരി), പ്രവീണ്‍ രാജ് കൂടാനം (വൈസ് പ്രസി.), അനില്‍ എരോല്‍ (ജോ.സെക്ര.), പ്രമോദ് മളിക്കല്‍ (ജോ.ട്രഷ.), ചന്ദ്രന് വേങ്ങര വീട് (ചാരിറ്റി കണ്‍വീനര്‍), ആനന്ദ് കുമാര്‍ തന്നിത്തോട് (സ്പോര്‍ട്സ് കണ്‍വീനര്‍), അനൂപ് കൃഷ്ണന് (ആര്‍ട്സ് കണ്.), സൗമ്യ അനില്‍ (വനിതാ വിഭാഗം കണ്.), ഹരിപ്രസാദ് (ഓഡിറ്റര്‍). യോഗത്തില്‍ പ്രസിഡണ്ട് ഹരീഷ് മേപ്പാട് ആധ്യക്ഷം വഹിച്ചു. രക്ഷാധികാരി കെ.ആര് സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. യു.എ.ഇ സന്ദര്‍ശനത്തിനു എത്തിയ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്യായനി കൃഷ്ണന് മുഖ്യാതിഥിയായി.
