കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എബിസി എംപോറിയത്തില്‍ ഏല്‍പ്പിക്കാന്‍ നല്‍കിയ 2,28,000 രൂപയുമായി കടന്നു കളഞ്ഞ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിലാനൂര്‍, സുബൈലാസില്‍ സി. ഷംസീര്‍ (48) ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി തളിപ്പറമ്പ്, കോള്‍മൊട്ടയിലെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ തട്ടിയെടുത്ത പണത്തില്‍ 83,800 രൂപ മാത്രമാണ് ഷംസീറിന്റെ കൈവശം ഉണ്ടായിരുന്നത്. ബാക്കി തുക ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴിയെന്നു പൊലീസ് പറഞ്ഞു.
എബിസിയില്‍ നിന്നു ഗുഡ്‌സ് ഓട്ടോയില്‍ കൊടുത്തയച്ച സാധനങ്ങളുടെ പണം കൈപ്പറ്റിയ ശേഷം സ്ഥാപനത്തില്‍ കമ്പനിയില്‍ ഏല്‍പ്പിക്കാതെ മുങ്ങുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഷംസീര്‍ കോള്‍മൊട്ടയിലെ ലോഡ്ജില്‍ ഉള്ളതായുള്ള വിവരം ലഭിച്ചതും പിടികൂടിയതും.
