കാസര്‍കോട്: മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവിലെ പെട്രോള്‍ പമ്പു ജീവനക്കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്‌ല മുഗറു, പല്ലടപ്പടുപ്പ്, ബിഡുവിലെ ശേഖര-ലത ദമ്പതികളുടെ മകന്‍ ഭരത്‌രാജ് (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സഹോദരി അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സംഭവം. കിടപ്പുമുറിയില്‍ നിന്നു ഭരത്‌രാജിന്റെ ശബ്ദം കേട്ട് സഹോദരി നോക്കിയപ്പോഴാണ് ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: അഭിഷേക്, സാക്ഷി.
