കണ്ണിൽപൊടിയിട്ട് 21 വർഷം ചികിത്സ; പ്രീഡിഗ്രി തോറ്റ വ്യാജ ഡോക്ടർ 81-ാം വയസ്സിൽ പിടിയിൽ
കോഴിക്കോട്: 21 വർഷമായി നാട്ടുകാരെ പറ്റിച്ച് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. 81 വയസ്സുകാരനായ മാറാട് മെഡിക്കൽ സെന്റർ ഉടമ ഇ.കെ. കണ്ണൻ എന്ന കുഞ്ഞിക്കണ്ണനെയാണ് പൊലീസ് പിടികൂടിയത്. 2004 മുതൽ മാറാട് സാഗരസരിണിയിൽ വായനശാലയ്ക്കു സമീപം മാറാട് മെഡിക്കൽ സെന്റർ എന്ന പേരിൽ ചികിത്സാ കേന്ദ്രം നടത്തി രോഗികളെ ചികിത്സിച്ചിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ കണ്ണൻ പ്രീഡിഗ്രി തോറ്റയാളാണ്. 21 വർഷത്തിനിടെ ആയിരക്കണക്കിനു പേരെ ഇയാൾ ചികിത്സിച്ചിട്ടുണ്ട്. ഒരു സംശയത്തിനും ഇടവരുത്താത്ത രീതിയിലാണ് ഇയാൾ …
Read more “കണ്ണിൽപൊടിയിട്ട് 21 വർഷം ചികിത്സ; പ്രീഡിഗ്രി തോറ്റ വ്യാജ ഡോക്ടർ 81-ാം വയസ്സിൽ പിടിയിൽ”