കണ്ണൂര്‍: ബസ് കണ്ടക്ടറായ മകനെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പിതാവിനെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടിയൂര്‍, നിടിയോടിയിലെ പുത്തന്‍ പുരയ്ക്കല്‍ ബിജു (52)വാണ് ജീവനൊടുക്കിയത്.
ബസ് കണ്ടക്ടറായ മകന് അനു (22)വിനെയാണ് ബിജു കഴിഞ്ഞ ദിവസം ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബിജുവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇരിക്കൂര്‍ പൊലീസ് കേസെടുത്തു. ഭാര്യ: രമണി. അശ്വിന് മറ്റൊരു മകനാണ്.
