കാസര്‍കോട്: ലഹരിവില്‍പ്പനയെ എതിര്‍ത്ത വിരോധത്തില്‍ യുവാവിനു നേരെ കാറിലെത്തിയ സംഘം വടിവാള്‍ വീശിയതായി പരാതി. അജാനൂര്‍, തെക്കേപ്പുറത്തെ എം മുഹമ്മദ് മുബാഷി(30)ന്റെ പരാതി പ്രകാരം തെക്കേപ്പുറത്തെ സമീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
ഞായറാഴ്ച രാത്രി 9.15ന് തെക്കേപ്പുറത്തെ പച്ചക്കറി കടക്ക് സമീപത്താണ് സംഭവം. കേസിലെ മുഖ്യപ്രതിയായ സമീറിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇയാള്‍ക്കെതിരെ 2015 വരെ 15 കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 2024ല്‍ മയക്കുമരുന്നു കേസില്‍ പിടിയിലായി. രാജപുരം, ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.