കാസര്‍കോട്: വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം കാണിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മുട്ടം ബേരികെയിലെ സച്ചി (30)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 40കാരിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
അറസ്റ്റിലായ സച്ചിനെതിരെ രണ്ടു വധശ്രമക്കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ ഉള്ളതായി കുമ്പള പൊലീസ് അറിയിച്ചു.