കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കരേറ്റ ചോതാരയിൽ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തീബിയുടെയും 2 മാസം പ്രായമായ മകൻ മുഹമ്മദ് ഷിബിലാണ് മരിച്ചത്.
അസ്വസ്ഥത അനുഭവപ്പട്ടതോടെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നീർവേലി യുപി സ്കൂളിലെ വിദ്യാർഥികളായ ആയിഷ ബത്തൂൽ, മുഹമ്മദ്, അഹീദ് ഫഹീം എന്നിവർ സഹോദരങ്ങളാണ്. സഫീർ-ഫാത്തിബി ദമ്പതികളുടെ 3 കുട്ടികൾ നേരത്തേ മരണപ്പെട്ടിരുന്നു.