കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ 25 കാരി ട്രെയിന്‍ തട്ടി മരിച്ചു. ചെറുവത്തുര്‍ തുരുത്തി ആലിനപ്പുറം സ്വദേശി വാഴവളപ്പില്‍ കൃഷ്ണന്റെ മകള്‍ കീര്‍ത്തനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പള്ളിക്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപത്തുള്ള പാളത്തിലാണ് സംഭവം. മലബാര്‍ എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. സംഭവം കണ്ട ഒരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നീലേശ്വരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് പ്രിയ. സഹോദരിമാര്‍: ഐശ്വര്യ, ശ്രേയ.
