അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു, മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് വറക്കോട്ടുവയലിലെ പി.സി.സേതുമാധവന്‍ അടിയോടി(71) ആണ് മരിച്ചത്. ചികില്‍സിയിലിരിക്കെ ബംഗളൂരുവില്‍ വച്ചാണ് മരണം. ശനിയാഴ്ച രാവിലെ വറക്കോട്ടുവയല്‍ ഇ.കെ.നായനാര്‍ കലാസമിതിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറും. ഭാര്യ: പെരിങ്ങേത്ത് രാധാമണി. മക്കള്‍: പി ശ്രീകാന്ത് (ഐടി എന്‍ജിനീയര്‍, ബംഗളൂരു), പി ശ്രീകല (കര്‍ണാടക ബാങ്ക്, ബംഗളൂരു). മരുമക്കള്‍: കെ കെ സജിത്ത് കുമാര്‍ (ആര്‍ആന്‍ഡ് ഡി എന്‍ജിനീയര്‍), മഞ്ജുഷ ശ്രീകാന്ത്. സഹോദരങ്ങള്‍: പി സി രഘുനാഥ് (റിട്ട.മര്‍ച്ചന്റ് നേവി), പി സി ഗീതാ ഉണ്ണികൃഷ്ണന്‍, പരേതനായ പി സി. രാജഗോപാലന്‍(റിട്ട. സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page