ഉള്ളാള്‍: അപ്പാര്‍ട്ട്മെന്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് 15കാരിക്ക് ദാരുണാന്ത്യം. ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കുത്താറിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഡോക്ടര്‍ ദമ്പതികളായ മുംതാസ് അഹമ്മദിന്റെയും ഖമര്ജഹ ബാനുവിന്റെയും മകള്‍ ഹിബ (15) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സിലിക്കോണിയ റസിഡഷ്യല്‍ അപ്പാര്‍ട്ട്മെന്റിലെ 12-ാം നിലയില്‍ നിന്ന് താഴെ വീണു കിടക്കുന്നതാണ് അപ്പാര്‍ട്ട്മെന്റിലെ ആളുകള്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കള്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ബാല്‍ക്കണിയിലെ കസേരയില്‍ കയറി നില്ക്കുമ്പോള് വീണതാണെന്ന് ഉള്ളാള്‍ പൊലീസ് പറഞ്ഞു. യോനപ്പോയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഹിബ. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
