മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടയില്‍ പിതാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂര്‍: മകന്റെ കല്യാണത്തിനു നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പിതാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തളിപ്പറമ്പ്, നെല്ലിപ്പറമ്പ, മണാട്ടി മസ്ജിദിനു സമീപത്തെ ഫാത്തിമാസില്‍ പി.എം അബ്ദുല്‍ നാസര്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍നാസര്‍. മകന്റെ വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് നാസറിനെ മരണം തട്ടിയെടുത്തത്. മൃതദേഹം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഭാര്യ: ഇണ്ടുക്കന്‍ സുഹ്‌റ. മക്കള്‍: ബുഷ്‌റ, ഫൈസല്‍ (ഇരുവരും ഷാര്‍ജ), നൗഫല്‍ (ദുബായ്), ശുഹൈല്‍ (വിദ്യാര്‍ത്ഥി). മരുമകന്‍: ശിഹാബ് (ഷാര്‍ജ). സഹോദരന്‍: മഹമൂദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page