പയ്യന്നൂര്‍: അമിതമായി അയണ്‍ ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ, ഭീമനടി-പറമ്പില്‍ കെ.പി പ്രിന്‍ഷ (38) ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അന്ത്യം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പ്രിന്‍ഷയെ അവശനിലയില്‍ വീട്ടില്‍ കാണപ്പെട്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. കെഎംസിസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് പാണപ്പുഴയില്‍ എത്തിച്ച് സംസ്‌കരിക്കും.
ബി.പി ബിജുവാണ് ഭര്‍ത്താവ്. മക്കള്‍: ആദിത്യന്‍, അനാമിക. പരേതനായ ഉത്തമന്‍-സാവിത്രി ദമ്പതികളുടെ മകളാണ്.
