മഹ്‌മൂദ് ഖലീലിനെ നാടുകടത്തുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യരുതെന്നു ട്രംപ് ഭരണകൂടത്തിനു ഫെഡറല്‍ ജഡ്ജിയുടെ വിലക്ക്

വാഷിംഗ്ടണ്‍: കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീന്‍ അനുകൂല പ്രവര്‍ത്തകന്‍ മഹ്‌മൂദ് ഖലീലിനെ നാടുകടത്തുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യരുതെന്നു ന്യൂജേഴ്‌സി ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തെ വിലക്കി. ഖലീലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും, ഭരണകൂടത്തിന് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു. മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഖലീല്‍ ബോണ്ടും സമര്‍പ്പിക്കണം.
മാര്‍ച്ചില്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്ത് നിലവില്‍ ലൂസിയാനയില്‍ തടവില്‍ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമയായ ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്. ഖലീലിന്റെ തടങ്കല്‍ ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണെന്ന് യു.എസ് ജില്ലാ ജഡ്ജി മൈക്കല്‍ ഫാര്‍ബിയാര്‍സ് വിധിച്ചു.
വിസയിലോ ഗ്രീന്‍ കാര്‍ഡുകളിലോ യു.എസില്‍ ഉള്ള പാലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ആരംഭിച്ച അറസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു ഈ കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page