അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും, തകര്‍ന്നത് എയര്‍ഇന്ത്യാ വിമാനം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ യാത്രാവിമാനം തകര്‍ന്നു വീണു. രണ്ടു മണിയോടടുപ്പിച്ചാണ് അപകടം. 230 യാത്രക്കാരും 12 വിമാന ജീവനക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തകര്‍ന്നു വീണ വിമാനത്തിനു തീപിടിക്കുകയും ചെയ്തു. പറന്നുയരുന്നതിനിടയില്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു അര്‍ധസൈനിക വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. രാവിലെ ഡല്‍ഹിയില്‍ നിന്നാണ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Terrible…….

.

RELATED NEWS

You cannot copy content of this page