ഷില്ലോങ്: ഹണിമൂണിനായി മേഘാലയയിലെത്തിച്ച് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലാന്‍ വയ്യെന്ന് ക്വട്ടേഷന്‍ സംഘം അറിയിച്ചപ്പോള്‍ പറഞ്ഞ് ഉറപ്പിച്ച 4 ലക്ഷത്തിന് പകരം 20 ലക്ഷം തരാമെന്ന് സോനം പറഞ്ഞതായി പൊലീസ്. കൊലയാളികള്‍ക്ക് സോനം 20 ലക്ഷംരൂപ നല്‍കിയതായി പോലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ ഭര്‍ത്താവിന്റെ പേഴ്സില്‍നിന്നാണ് ആദ്യ ഗഡുവായ 15,000 രൂപ നല്‍കിയത്. കൃത്യം നിര്‍വഹിച്ച കൊലയാളികള്‍ക്ക് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടാനും സോനത്തിന്റെ സഹായം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. ചിറാപ്പുഞ്ചിക്കടുത്ത സോഹ്‌റ വെള്ളച്ചാട്ടത്തിനരികെയാണ് ജൂണ്‍ രണ്ടിന് രാജയുടെ മൃതദേഹം കണ്ടെത്തിയത്. സോനത്തിന് പുറമെ രാജ്, വിശാല്‍ ചൗഹാന്‍, ആകാശ് രാജ്പുത്, ആനന്ദ് കുര്‍മി എന്നിവരാണ് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കെടുത്തത്. നാലുപേരെയും ചൊവ്വാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. അതേ സമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് കാമുകന്‍ രാജ് കുശ്വാഹ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊല്ലരുതെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. മറ്റു മൂന്ന് പേരോടും പോകരുതെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോനം ടിക്കറ്റ് എടുത്തിരുന്നു. മൂന്ന് പേര്‍ക്കും മേഘാലയ കാണാനുള്ള ആഗ്രഹം കാരണമാണ് കൂടെപ്പോയത്. അവര്‍ക്ക് കൊല്ലാന്‍ ആഗ്രമുണ്ടായിരുന്നില്ല. വന്‍ പണം വാഗ്ദാനം ചെയ്തതോടെ അവര്‍ കൃത്യം നിര്‍വഹിച്ചെന്ന് രാജ് കുശ്വാഹ പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് ഈ മൊഴി വിശ്വസത്തിലെടുത്തിട്ടില്ല. അതേസമയം, മകള്‍ നിരപരാധിയാണെന്നും മേഘാലയ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് സോനത്തിന്റെ പിതാവ് പറയുന്നു.
