കണ്ണൂര്‍: ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 20 ഗ്രാം എംഡിഎംഎയുമായി പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. തെക്കി ബസാര്‍, കക്കാട്, ഉഷസ് ഹൗസില്‍ കെ. ജയേഷ് (37), ചാലാട് ഐ.ടി ഹൗസില്‍ റിന്‍ഷാദ് (30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജിന്റെ നിര്‍ദ്ദേശ പ്രകാരം ബാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിനിടയിലാണ് ഇരുവരും പിടിയിലായത്. ജയേഷില്‍ നിന്നു മയക്കുമരുന്ന് വാങ്ങിക്കുന്നതിനാണ് റിന്‍ഷാദ് ഹോട്ടലില്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു. ജയേഷ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതടക്കം നാലു മയക്കുമരുന്നു കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എസ്‌ഐമാരായ അനുരൂപ്, വിനീത്, പൊലീസുകാരായ നിതീഷ്, നിശാന്ത്, വിജീഷ്, ലതീഷ് എന്നിവരും ഉണ്ടായിരുന്നു.
