മകളുടെ പിറന്നാള്‍ ആഘോഷഭാഗമായി ഐസ്ക്രീം വാങ്ങാന്‍പോയ പിതാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമെന്നാണ് വിവരം. ബിജെപി കുക്കുണ്ടൂര്‍ വില്ലേജ് കമ്മിറ്റി പ്രസിഡന്റും കാര്‍ക്കള കുക്കുണ്ടൂര്‍ പരപ്പു സ്വദേശിയുമായ സുബ്രഹ്മണ്യ സാലിയന്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഐസ്ക്രീം വാങ്ങാന്‍ സുബ്രഹ്മണ്യന് സ്കൂട്ടറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. മടങ്ങിവരുമ്പോള്‍ പരപ്പു പാലത്തിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ താഴെയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. രാത്രി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ക്കള ടൗണ്‍ പൊലീസ് കേസെടുത്തു.
