- സിജു വി ജോര്‍ജ്
ന്യൂയോര്‍ക്/കുന്നംകുളം: പരേതനായ ചെറുവത്തൂര്‍ കൊച്ചുകുഞ്ഞിന്റെ ഭാര്യ ബേബി കൊച്ചുകുഞ്ഞ് (78) കുന്നംകുളത്ത് അന്തരിച്ചു.
ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക വികാരി റവ ബിജു പി സൈമന്റെ മാതൃ സഹോദരിയാണ് പരേത.
സ്റ്റാന്‍ലി, ഷീജ, കട്ടിലപൂവം സഭാ ശുശ്രൂഷകന് സജു പാസ്റ്റര്‍, ഷീന മക്കളാണ്.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചക്ക് അക്കികാവ് എജി ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ മൂന്നുമണിക്ക് കുന്നംകുളം വി നാഗല്‍ ബ്രറിയല്‍ ഹോമില്‍ നടക്കും.