ഗുളികവനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയ കേസ്; ഉപ്പള സ്വദേശിയായ പിടികിട്ടാപ്പുള്ളി 13 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഗുളിക വനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഉപ്പള, ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് സിറാജി(33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. 2012 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള, സോങ്കാലിലെ ഗുളിക വനത്തിന്റെ പഠിപ്പുര മലിനമാക്കിയെന്നാണ് കേസ്. പ്രസ്തുത കേസില്‍ നവംബര്‍ 21ന് കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മുഹമ്മദ് സിറാജിനെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് മുഹമ്മദ് സിറാജിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 13 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page