ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു

മംഗ്‌ളൂരു: ക്ഷേത്ര ദര്‍ശനത്തിനു എത്തിയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു. ബണ്ട്വാള്‍, ബിമൂട ഗവ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും വാഗ, കരിഞ്ഞക്രോസിനു സമീപത്തെ ശ്രീധര്‍ മുള്യയുടെ മകനുമായ ചേതന്‍ (9) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. കാല്‍ കഴുകുന്നതിനായി കുളത്തിന്റെ പടികള്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രശ്വിത് ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ ചേതനെ കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page