കാസര്‍കോട്: പെരുന്നാള്‍ നിസ്കാരത്തിനായി പള്ളിയിലെത്തിയ മുന്‍ മുക്രി കുഴഞ്ഞു വീണു മരിച്ചു. ബംബ്രാണ ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ ഖാദര്‍ മുക്രി (68)യാണ് മരിച്ചത്.
30 വര്‍ഷക്കാലം ബംബ്രാണ പള്ളിയില്‍ മുക്രിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പള്ളിയിലെത്തി സുബ്ഹി നിസ്കാരം നടത്തി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ദേഹശുദ്ധി വരുത്തിയ ശേഷം പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിക്കുന്നതിനായി പള്ളിയില്‍ എത്തിയതായിരുന്നു. പടികള്‍ കയറുന്നതിനിടയില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍: അഷ്റഫ് അസ്ഹരി, നസീമ, സമീറ, സുമയ്യ, സ്വലാഹുദ്ദീന്‍, സഈദ്. സഹോദരങ്ങള്‍: ഹുസൈനാര്, നഫീസ, മറിയമ്മ, മുഹമ്മദ്, അബ്ദുല്ല, ആയിഷ, ബീഫാത്തിമ.
