കാസര്‍കോട്: വൊര്‍ക്കാടി, കെദുമ്പാടി, ബാവലിഗുരിയിലെ അസ്താബിന്റെ ഭാര്യ അഫ്സാബി(58)യെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഫ്സാബിയെ കിണറ്റില്‍ കാണപ്പെട്ടത്. ഫയര്‍ഫോഴ്സെത്തി പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മക്കള്‍ വാസിഹ്, വാഹിദ്, മുസ്തഫ, ഷംസീര്‍, അസ്ലം, രുക്സാന, റുഫൈദ, റുബിന, അഫ്രീദ. സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍ തങ്ങള്‍ (കോഴിക്കോട്), പൂക്കുട്ടി തങ്ങള്‍, സുഹ്റാബി (ചെര്‍ക്കള).
