കണ്ണൂർ: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നഴ്സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.
തൃശൂര്‍ പൊയ്യ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം.
പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന് കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ മുങ്ങിത്താഴുകയായിരുന്നു.
നീന്തലറിയാത്ത അഭിമന്യുവിനെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്കി വരികയായിരുന്നു. പൊയ്യ ഓലിപ്പറമ്പില്‍ സുഭാഷിന്റെയും മിനിയുടെയും ഏക മകനാണ്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലക്ക് കൊണ്ടുപോകും.
