റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ വിജയം; ആഘോഷത്തിനിടെ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ആദ്യ ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ആഘോഷത്തിനിടെ, കര്‍ണാടകയില്‍ 25 കാരനായ ആരാധകന്‍ കുഴഞ്ഞുവീണുമരിച്ചു. ബെലഗാവി മുദലഗിയിലെ മഞ്ചുനാഥ് ഇരപ്പ കുംബാര ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അവരാഡി ഗ്രാമത്തിലെ സാങ്കൊള്ളി രായണ്ണ സര്‍ക്കിളില്‍ വിജയാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ മഹാലിംഗപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത ക്രിക്കറ്റ് ആരാധകനായ മഞ്ചുനാഥ് ഫൈനല്‍ മത്സരം കാണാന്‍ അദ്ദേഹം നാട്ടില്‍ ഒരു വലിയ എല്‍ഇഡി സ്‌ക്രീന്‍ ഒരുക്കിയിരുന്നു. നാല് ദിവസമായി ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ഓടുകയായിരുന്നു. വിജയ ആഘോഷത്തിനായി പടക്കവും വാങ്ങിയിരുന്നു. ക്രിക്കറ്റ് കളിക്കാരനായ മഞ്ജുനാഥ് ‘അവരാടി വാരിയേഴ്സ്’ എന്ന പേരില്‍ ഒരു ടീം രൂപീകരിച്ച് വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നു. മരിച്ച മഞ്ജുനാഥിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, ദമ്പതികള്‍ക്ക് ഇതിനകം 6 മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page