ആഗ്ര: റീൽസെടുക്കുന്നതിനിടെ 6 പെൺകുട്ടികൾ യമുന നദിയിൽ മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തൊട്ടടുത്ത വയലിൽ ജോലി ചെയ്യുകയായിരുന്നു ഇവർ കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാനാണ് നദിയിൽ കുളിക്കാനിറങ്ങിയത്. റീൽസെടുത്തും വെള്ളത്തിൽ കുളിച്ചും നിൽക്കുന്നതിനിടെ നദിയുടെ ആഴമേറിയ ഭാഗത്തേക്ക് പോയി ഒഴുക്കിൽ പെടുകയായിരുന്നു. പിന്നാലെ നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി 2 പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ശേഷിക്കുന്ന 4 പേരുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നു ലഭിച്ചു. മരിച്ച 6 പെൺകുട്ടികളും ഒരേ കൂട്ടു കുടുംബത്തിൽപെട്ടവും സമീപ ഗ്രാമവാസികളുമായിരുന്നു. 6 പേരും മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അപകടം നടന്ന സാഹചര്യം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
