കണ്ണൂര്‍ -പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

പയ്യന്നൂര്‍: കണ്ണൂര്‍ -പയ്യന്നൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ദേശീയ പാത കുപ്പം റോഡ് തുറക്കാത്തതിനാലാണ് പ്രതിഷേധം. കനത്ത മഴയായതിനാല്‍ ഏറെ ദിവസങ്ങളായി കുപ്പം ദേശീയ പാത അടച്ചിട്ടിരുന്നു. പയ്യന്നൂരിലേക്കുള്ള മെയിന്‍ റോഡ് ആയ കുപ്പം അടച്ചിടുക വഴി ഹെവി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ തളിപ്പറമ്പില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുപ്പം പഴയങ്ങാടി റോഡ് വഴിയും, പയ്യനൂരില്‍ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചുടലമുക്കുന്ന് റോഡ് വഴിയുമാണ് കടന്ന് പോയത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ റോഡ് തുറന്ന് കൊടുത്തെങ്കിലും ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീണ്ടും റോഡ് പൂര്‍ണ്ണമായും അടച്ച നിലയില്‍ ആയിരുന്നു. റോഡ് തുറക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച അധികൃതര്‍ തീരുമാനം എടുക്കും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മിന്നല്‍ പണിമുടക്ക് പ്രഖ്യപിച്ചത്. റോഡ് അടച്ചിടല്‍ തുടര്‍ന്നാല്‍ സമരവുമായി മുന്‍പോട്ട് പോവുമെന്നും കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും ബസ് ജീവനക്കാര്‍ പറയുന്നു. മിന്നല്‍ പണിമുടക്ക് തുടരുന്നതില്‍ നിരവധി യാത്രക്കാരാണ് വലഞ്ഞത്. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് പണിമുടക്ക് നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page