ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ കെ. സിയാ (40) ഭാര്യ സഞ്ചുമോൾ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻറ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.വിൽപനയ്ക്കായി ഇവർ ലഹരി കടത്തുന്നതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. സിയാ മാസങ്ങളായി ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി നാട്ടിലെത്തിച്ച് വിൽപന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
