ഉപ്പളയില്‍ നിര്‍മ്മാണ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു; അപകടം ജോലിക്ക് പോകുന്നതിനിടയില്‍

കാസര്‍കോട്: ജോലിക്കു പോകാനായി താമസസ്ഥലത്തു നിന്നും ഇറങ്ങിയ നിര്‍മ്മാണ തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, കോടിബയലിലെ പരേതനായ സോമയുടെ മകന്‍ സതീശന്‍ എന്ന ശശി (48)യാണ് മരിച്ചത്. ഉപ്പള, ഹനുമാന്‍ നഗറിലെ വാടകവീട്ടിലാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ജോലിക്കു പോകാനായി ഇറങ്ങിയ സതീശനെ വാടക വീട്ടില്‍ നിന്നു നൂറു മീറ്റര്‍ അകലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. പാളം മുറിച്ചു കടക്കുന്നതിനിടയില്‍ മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: രാധ. ഭാര്യ: വാരിജ. മക്കള്‍: പുഷ്പാവതി, വേദാവതി, രമാനന്ദ. മരുമകന്‍: സന്ദീപ്. സഹോദരന്‍: രവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page