റിയാദ്: കാസര്‍കോട്, ബന്തടുക്ക, ഏണിയാടി സ്വദേശി സൗദിയില്‍ വെടിയേറ്റു മരിച്ച കേസില്‍ രണ്ടു പേര് പൊലീസിന്റെ പിടിയിലായതായി സൂചന. സ്വദേശികളായ രണ്ടു പേരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരെയും ചോദ്യം ചെയ്തു വരുന്നു.
ഏണിയാടിയിലെ മുഹമ്മദ്-മറിയമ്മ ദമ്പതികളുടെ മകന് എഎം ബഷീര്‍ (42)ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വാഹനത്തിലെത്തിയ അക്രമികള്‍ ബഷീറിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ബീഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
