കാസര്‍കോട്: കാണാതായ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ, കായര്‍ക്കട്ട, മൂടംബിക്കാനയിലെ പരേതനായ സത്യനാരായണ ഭട്ടിന്റെ ഭാര്യ ശങ്കരി അമ്മ(78)യുടെ മൃതദേഹമാണ് കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്.
ശങ്കരി അമ്മയെ മെയ് 31 പുലര്‍ച്ചെ 5.30 മണി മുതല്‍ കാണാനില്ലെന്നു കാണിച്ച് സഹോദരന് ശ്രീനിവാസ റാവു മഞ്ചശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ബന്ധുക്കളും നാട്ടുകാരും തെരച്ചിലിലാണ് മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്. മറ്റു സഹോദരങ്ങള്‍: പ്രഭാകര റാവു, ജയന്തി.
