കാസര്‍കോട്: 34.56 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം ചാക്കില്‍കെട്ടി കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയില്‍ എക്സൈസ് അധികൃതര്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ കറന്തക്കാട്ടെ ആള്‍താമസമില്ലാത്ത പറമ്പിലാണ് മദ്യം കണ്ടെത്തിയത്. 180 മില്ലീലിറ്റര്‍ വീതമുള്ള 192 ബോട്ടിലുകളാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചത്. മദ്യം കസ്റ്റഡിയിലെടുത്തു. കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ ഗ്രേഡ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ പ്രമോദ് കുമാര്‍, പി ഒ നൗഷാദ്, സോനു സെബാസ്റ്റ്യന്‍, ടിവി അതുല്‍, വനിതാ സി.ഇ.ഒ ധന്യ എന്നിവരാണ് റെയിഡിനെത്തിയത്. അതിനിടെ ഞായറാഴ്ച ബേക്കൂര്‍ സുഭാഷ് നഗറില്‍ വച്ച് 8.82 ലിറ്റര്‍ കര്‍ണാടക മദ്യ വയസ്കന് പിടിയിലായി. സുഭാഷ് നഗറിലെ സുശീലനെ(55)യാണ് കുമ്പള റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖിലേഷ് എം എം, പ്രജിത്ത് പി, ജിതിന്.വി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍കുമാര്‍ പി എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.
