കാസര്‍കോട്: ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ മാതാവിനു കൂട്ടിരിക്കാന്‍ എത്തിയ മകള്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മരിച്ചു. ചെറുവത്തൂര്‍, ബസ് സ്റ്റാന്റിനു സമീപത്തു മില്‍മ ഷോപ്പ് നടത്തുന്ന ഞാണങ്കൈയിലെ ശശികുമാറിന്റെ മകള്‍ എസ് അനിത (48)യാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സത്തെ തുടര്‍ന്ന് മാതാവ് കല്യാണി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ പരിചരിക്കാന്‍ കൂടെ നിന്നിരുന്ന അനിതക്ക് ചുമ അനുഭവപ്പെടുകയായിരുന്നു. ഇതിനിടയില്‍ പുറം വേദന അനുഭവപ്പെടുകയും ശ്വാസം കിട്ടാതെ മരണപ്പെടുകയുമായിരുന്നുവെന്നു പറയുന്നു.
