കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോങ്കാല്‍ , കൊടങ്കെ റോഡില്‍ വന്‍ കഞ്ചാവ് വേട്ട . 33 കിലോ കഞ്ചാവുമായി കൊടങ്കെയിലെ കൗശിക് നിലയത്തില്‍ എ.അശോക( 45 )നെ മ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രി 11 മണിയോടെ അശോകന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു ചാക്കുകളില്‍ കെട്ടിവച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.അനൂപ് കുമാര്‍ ,എസ് ഐ . ഉമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
