കാസര്‍കോട് മുന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയെ കേരള കേഡറില്‍നിന്ന് മാറ്റി കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ നല്‍കിയ ഹര്‍ജിയിലാണു നടപടി. ഹര്‍ജിക്കാരിയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഐജിയാണ് ഹര്‍ജിക്കാരി. 2015 ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇതംഗീകരിച്ച ഡിവിഷന്‍ ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. അഡ്വ.ടി.സഞ്ജയ് ഹര്‍ജിക്കാരിക്കായി ഹാജരായി. ബംഗളൂരു സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്‌സില്‍ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016 ല്‍ കേരള കേഡറില്‍ നിയമനം ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍ എഎസ്പി, വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്. കോട്ടയം എസ്പി, എന്നീ തസ്തികകള്‍ വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ചെമ്മനാട് ബണ്ടിച്ചാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എട്ടേക്കര്‍ സ്ഥലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആവുന്നു; മൂന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുളുനാട് സസ്യോദ്യാനത്തിന് 60 ലക്ഷം രൂപ അനുവദിച്ചു

You cannot copy content of this page