വിൽപ്പനക്കായി കൊണ്ടുവന്ന മെത്താഫിറ്റാമിനുമായി ബാരിക്കാട് കല്ലക്കട്ട സ്വദേശി അറസ്റ്റിൽ

കാസർകോട്: വിൽപ്പനക്കായി എത്തിച്ച 3.49 ഗ്രാം മെത്താഫിറ്റാമിനുമായി ബാരിക്കാട് കല്ലക്കട്ട സ്വദേശി എക്സൈസിന്റെ പിടിയിലായി. നിരവധി അബ്കാരി കേസുകളിലെ പ്രതി കല്ലക്കട്ടയിലെ ബി അനീഷാ(36)ണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കല്ലക്കട്ടയിലെ ബസ്സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് പ്രശോഭും സംഘവും യുവാവിനെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് മെത്താഫിറ്റാമിൻ കണ്ടെത്തിയത്. പ്രതി മറ്റൊരാൾക്ക് വില്പനടത്താൻ എത്തിച്ചതാണ് മയക്കുമരുന്ന് എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നേരത്തെ നിരവധി കഞ്ചാവ് കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണ് യുവാവ്. പ്രതിയെ ശനിയാഴ്ച രാവിലെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്, പ്രിവെൻറീവ് ഓഫീസർമാരായ അജീഷ് സി, പ്രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർ ഷിജിത്ത് വിവി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page