വീട്ടുകാര്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ സമയത്ത് വീടു കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; സംഭവം ചന്തേര, മാണിയാട്ട് ബാങ്കിനു സമീപത്തെ വീട്ടില്‍

കാസര്‍കോട്: വീട്ടുകാര്‍ പെരുന്നാള്‍ വസ്ത്രങ്ങളും കുട്ടികളുടെ യൂണിഫോമുകളും വാങ്ങിക്കാന്‍ പോയ നേരത്ത് വീടു കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാണിയാട്ട് ബാങ്കിനു സമീപത്തെ എം.കെ ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച. ജുസീലയും കുടുംബവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് വീടു പൂട്ടി പയ്യന്നൂരിലേക്ക് ഷോപ്പിംഗിനു പോയതായിരുന്നു. രാത്രി 9.45 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ മുന്‍വശത്തെ വാതിലിലെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രണ്ടു …

ഹോട്ടല്‍ പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ തൂക്കു പാത്രം കൊണ്ട് ആക്രമിച്ച കേസ്; കുണ്ടങ്കാരടുക്കയിലെ അണ്ണി പ്രഭാകരന് രണ്ടു വര്‍ഷം തടവും പിഴയും

കാസര്‍കോട്: അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കുമ്പള, കോയിപ്പാടി, കുണ്ടങ്കാരടുക്കയിലെ കെ. പ്രഭാകര എന്ന അണ്ണി പ്രഭാകര (61)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. 2021 ഏപ്രില്‍ രണ്ടിന് രാത്രി 8മണിക്കാണ് കേസിനാസ്പദമായ സംഭവം. കുണ്ടങ്കാരടുക്കയിലെ ജനത ഹോട്ടലില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരായ കെ. …

പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ട‍ർ സ‍‍ർക്കാര്‍ പുറത്തിറക്കി;ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിനം

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് തീരുമാനം. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ്‌ അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല.എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂ‍ർ അധ്യയന സമയം ഉള്ളത്കൊണ്ടാണ് അധിക ശനിയാഴ്ചകൾ ഒഴിവാക്കിയത്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം …

മഴ തുടരും, ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് നേരിയ ശമനം. വ്യാപക മഴ സാധ്യത കണക്കാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. അതേസമയം കണ്ണൂർ കാസർകോട് ജില്ലകളിൽ പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുകയാണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലയോര രാത്രി യാത്രകൾക്കും …

ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തി; തെയ്യങ്ങളുടെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു, സഹായം ചെയ്തവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. തെയ്യങ്ങളുടെ ദൃശ്യം പകർത്താൻ പയ്യന്നൂരിന് സമീപത്തെ കങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ഇവര്‍ എത്തിയതായാണ് വിവരം.ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹായം ചെയ്തവർക്കെതിരെ …