പുലിക്കുന്നിലെ ഈ റോഡിലൂടെ പോകുന്നവര്‍ സൂക്ഷിക്കുക; ഇടുങ്ങിയ വഴിയില്‍ കുന്ന് ഇടിഞ്ഞ് വീഴാറായ നിലയിൽ

കാസര്‍കോട്: പുലിക്കുന്നിന് സമീപത്തെ റോഡില്‍ കുന്നിടിയുന്നു. പുലിക്കുന്നിലെ ഗസ്റ്റ് ഹൗസിന് മുന്‍വശത്തുള്ള നഗരസഭയുടെ പത്തൊമ്പതാം വാര്‍ഡിപെട്ട സ്ഥലത്താണ് രണ്ട് ഭാഗങ്ങളിലുള്ള വലിയ കുന്ന് ഏത് നിമിഷവും റോഡിലേക്ക് വീഴാനുള്ള പാകത്തിലുള്ളത്. മഴക്കാലം ആരംഭിച്ചതോടെ ഇതിലൂടെ ജീവന്‍ പണയം വെച്ച് വേണം കടന്നുപോകാന്‍. റോഡിന് താഴെ നിരവധി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ സൗകര്യമുള്ള റോഡാണിത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നടന്നും ഓട്ടോയിലും ഭീതിയോടെയാണ് ഈ റോഡിലൂടെ പോകുന്നത്. അപകടാവസ്ഥയിലായ കുന്നിടിച്ച് റോഡ് വീതി കൂട്ടാന്‍ ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതര്‍ പറയുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു വലിയ ദുരന്തം വരുന്നതിന് മുമ്പ് കുന്നിടിച്ച് ഇടുങ്ങിയ റോഡ് വീതി കുട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page