മംഗ്ളൂരു: മംഗ്ളൂരുവിനടുത്തു റെയില്‍വെ ട്രാക്കില്‍ മരം കടപുഴകി വീണു വീണ്ടും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ മേഖലയില്‍ മരം വീണ് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ച് അധികം കഴിയും മുമ്പാണ് മംഗ്ളൂരുവില്‍ അപകടമുണ്ടായത്. ഇതു മൂലം മംഗ്ളൂരു സെന്‍ട്രലില്‍ നിന്നു കോഴിക്കോടു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു. കണ്ണൂര്‍ ഭാഗത്തു നിന്നു മംഗ്ളൂരുവിലേക്കു പോകുന്ന ട്രെയിനുകള്‍ മംഗ്ളൂരു ജംഗ്ഷന് വരെ പോയ്ക്കൊണ്ടിരിക്കുന്നു. ജംഗ്ഷനില്‍ നിന്ന് മംഗ്ളൂരു സെന്‍ട്രലിലേക്ക് ഉള്ള ട്രെയിനുകള്‍ നിറുത്തിവച്ചിരിക്കുകയാണ്.
അതിനിടയില്‍ ട്രാക്കില്‍ വീണ മരം മുറിച്ചു മാറ്റാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.
