കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല ടൈലറും കേരള ടൈലേര്‍സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന കുഡ്ലു, കാളിയങ്ങാട്ടെ സുന്ദര കോഹിനൂര്‍ (80) അന്തരിച്ചു. പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന പരേതനായ ബണ്ണത കുട്ട്യപ്പുവിന്റെ മകനാണ്. നുള്ളിപ്പാടി അയ്യപ്പ ക്ഷേത്ര നിര്‍മ്മാണത്തില്‍ സജീവമായി പങ്കെടുത്തിരുന്ന സുന്ദര യക്ഷഗാന കലാകാരന് കൂടിയായിരുന്നു.
ഭാര്യ: കമലാക്ഷി. മക്കള്‍: ചിത്ര, രൂപ, സജ്ഞയ്, ശ്രീകാന്ത്. മരുമക്കള്‍: പ്രസന്ന, ശില്പ, അരവിന്ദ. സഹോദരങ്ങള്‍: ഭാസ്ക്കര, പ്രഭാകര, രവി, ബേബി, പരേതരായ ചന്ദ്ര, മാധവ.
