കാസര്‍കോട്: പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവ്ന(13)യാണ് മരിച്ചത്.
കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. കാടുവക്കാട് മഞ്ഞത്തൂരിലെ ബിജുവിന്റെയും അശ്വിനിയുടെയും മകളാണ്.സഹോദരി ദേവമിത്ര. മൃതദേഹം കാടുവക്കാട് യുവധാര ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച രാത്രി മട്ടലായി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
