പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽ ഉടമയുടെ മകൻ സാദിഖ് ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടിയിലെ
പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ
കരിപ്പൊടിയിലെ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39) മധൂർ പട്ളയിൽ ഒഴുക്കിൽ പെട്ടു മരിച്ചു.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സഹോദരൻ മൊയ്തുവിനോടൊപ്പം നടന്നു പോകുമ്പോൾ കാൽ തെന്നി വെള്ളം നിറഞ്ഞ തോടിലേക്ക് വീഴുകയായിരുന്നു.
ദുബൈയിൽ ഒരു കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ:ഫർസാന പട്ള.മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന.
സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്,സബാന.
നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം കര ക്കെടുത്തു.ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സാദിഖിന്റെ ആകസ്മിക മരണം പാലക്കുന്നിനെ കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page