നെല്ലിക്കുന്നു കല്‍മാഡി പുഴ കരകവിഞ്ഞു; നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: നെല്ലിക്കുന്നിനും ബങ്കരക്കുന്നിനും കടപ്പുറത്തിനുമിടക്കുള്ള കല്‍മാഡി പുഴ കരകവിഞ്ഞു. ശക്തമായി തുടരുന്ന മഴയില്‍ പുഴ കരകവിഞ്ഞു കുത്തിയൊഴുകുകയാണ്. ഇതു സമീപവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കല്‍മാഡി പുഴയോടു ചേര്‍ന്നുള്ള വയലുകളും മഴവെള്ളത്തില്‍ മൂടിക്കഴിഞ്ഞു. അണക്കെട്ടിലൂടെ ആളുകള്‍ യാത്ര ചെയ്യുന്നെങ്കിലും എല്ലാവരും കടുത്ത ഭീതിയിലാണ്. ഈ ഭാഗത്തുള്ള വീടുകളുടെ മുറ്റത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. മഴ തുടര്‍ന്നാല്‍ വീടുകളിലും വെള്ളം കയറിയേക്കുമെന്നും ആശങ്കയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page