കൊടുങ്കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു; നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, പോസ്റ്റ് വീണ് കാര്‍ തകര്‍ന്നു

കാസര്‍കോട്: ബുധനാഴ്ച രാത്രി 11 മണിയോടെയുണ്ടായ അതിരൂക്ഷമായ കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു. എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അതിലൊന്നു കാറിനു മുകളില്‍ വീണു കാര്‍ തകര്‍ന്നു. കവി കരുണന്‍ എന്നയാളുടെ കാറിന് മുകളിലാണ് വൈദ്യുതി പോസ്റ്റ് വീണത്. ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. അതേ സമയം 11 മണിയോടെ കീഴൂരും പരിസരവും ഒറ്റയടിക്ക് ഇരുട്ടിലായത് നാട്ടുകാരെ പരിഭ്രമിപ്പിച്ചു. എന്തു സംഭവിച്ചുവെന്ന ആശങ്കയ്ക്കിടയിലാണ് വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡിലേക്കു വീണു കിടക്കുന്നതും റോഡു മുഴുവനും വൈദ്യുതി കമ്പികള്‍ ചിതറിക്കിടക്കുന്നതും ആളുകള്‍ കണ്ടത്. വിവരം ഉടന്‍ അധികൃതരെയും നാട്ടുകാരെയും അറിയിച്ചു. അധികൃതര്‍ വൈദ്യുതി വിതരണം വിച്ഛേദിച്ചുവെങ്കിലും ധൈര്യത്തോടെ റോഡിലിറങ്ങാന്‍ ആളുകള്‍ ഭയന്നു.

കെടുതിയുടെ ഭീകരത ഇന്നു രാവിലെയാണ് ജനങ്ങള്‍ പൂര്‍ണ്ണമായി അറിഞ്ഞത്. സാമൂഹ്യ പ്രവര്‍ത്തകനായ സാലി കീഴൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ അധികൃതരുമായി ബന്ധപ്പെട്ടു അടിയന്തര നടപടികള്‍ക്കു ശ്രമമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page