മുംബൈ: നവി മുംബൈയില്‍ കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. മുംബൈ വിമാനത്താവളത്തിലെ റിട്ട. കസ്റ്റംസ് ഓഫീസര്‍ ഉപ്പള, മള്ളങ്കൈ, നാട്ടക്കല്ലിലെ അബ്ദുല്‍ ഖാദര്‍ (78) ആണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം നവി മുംബൈയിലായിരുന്നു താമസം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. അബ്ദുല്‍ ഖാദര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
മാതാപിതാക്കള്‍: പരേതരായ അബു ഹാജി നാട്ടക്കല്ല്, ആയിഷ. ഭാര്യ: സുഹ്റ. മക്കള്‍: ഫര്‍സീന, റിസ്വാന, നസ്റാന. പരേതനായ എന്‍.എ മുഹമ്മദ് നാട്ടക്കല്ല് സഹോദരനാണ്. മൂന്നു സഹോദരിമാരുമുണ്ട്.
