ഭര്‍തൃമതിയെയും കാമുകനെയും കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മൂഡബിദ്രി തെങ്കമിജാരു ബഡഗുമിജാരു സ്വദേശി നമിക്ഷാ ഷെട്ടി (29), കാമുകന്‍ നിദോഡി സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ആ സൗഹദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഇവരുടെ പ്രണയം പുറത്തറിഞ്ഞിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. നമിക്ഷ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ മാതാവുമായിരുന്നു. ഭര്‍ത്താവ് സതീഷ് പൂനെയിലാണ് ജോലി ചെയ്യുന്നത്. ബാഗല്‍കോട്ട് സ്വദേശിയായ പ്രശാന്തും വിവാഹിതനായിരുന്നു. ഫയര്‍ഫോഴ്സെത്തി കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. നമിക്ഷയുടെ പിതാവും പ്രശാന്തിന്റെ സഹോദരനും നല്‍കിയ പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ മൂഡ്ബിദ്രി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
