ജി.പി.എം ഗവ: കോളേജ് മഞ്ചേശ്വരം
മഞ്ചേശ്വരം: ജി.പി.എം ഗവ: കോളേജില്‍ 2025-26 അധ്യയന വര്‍ഷം കോമേഴ്സ്, കന്നഡ വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ജൂണ്‍ രണ്ടിന്് രാവിലെ 11 ന് കോമേഴ്സ്, 11:30ന് കന്നഡ വിഷയത്തിലും കൂടിക്കാഴ്ച നടത്തും. ഫോണ്‍- 9188900214.
പുതിയകണ്ടം ഗവ.യു.പി സ്‌കൂള്‍
പുതിയകണ്ടം ഗവ.യു.പി സ്‌കൂളില്‍ പാര്‍ട് ടൈം ജൂനിയര്‍ ഹിന്ദി ടീച്ചര്‍ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 30ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ ടെറ്റ് പരീക്ഷ ജയിച്ചിരിക്കണം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 9497858519.
ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വെക്കേഷണല്‍ ടീച്ചര്‍ (എ.എ) വൊക്കേഷണല്‍ ടീച്ചര്‍ (സി.എസ്) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇ.ഡി) തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 30 ന് രാവിലെ പത്തിന് വി.എച്ച്.എസ്.സി സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍- 9744953093.