ദേശീയപാത കുമ്പള ടോൾ ബൂത്ത് നിർമ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു

കാസർകോട്: ദേശീയപാതയിലെ കുമ്പളയിൽ ടോൾ ബൂത്ത് നിർമ്മിക്കാനുള്ള ഹൈവേ അധികൃതരുടെ നീക്കം ഹൈക്കോടതി തടഞ്ഞു. ആക്ഷൻ കമ്മിറ്റി പ്രതിനിധി അഷ്റഫ് കർള നൽകിയ അപേക്ഷയിലാണ് കോടതി നടപടി . നിലവിൽ ടോൾ ബൂത്ത് ഉള്ള തലപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലമുള്ള കുമ്പളയിൽ മറ്റൊരു ടോൾ ബൂത്ത് കൂടി സ്ഥാപിക്കുന്നത് എൻഎച്ച് നിയമം 8 (2)രണ്ടിന്റെ ലംഘനമാണെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. സ്റ്റേ വിവരം എതിർ കക്ഷികളെ ഉടൻ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു . ജൂൺ 26 വരെയാണ് ടോൾ ബൂത്തു നിർമ്മാണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടുള്ളത്. പരാതി കോടതി ജൂൺ 21 വീണ്ടും പരിഗണിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page