ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചു കൊന്നു. പാട്ടന് ജില്ലയിലെ ജക്ഹോത്തര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഹരിജി സോളങ്കി(60) ആണ് മരിച്ചത്. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലുള്ള സോളങ്കിയുടെ മൃതദേഹം കുളത്തിനു സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ച നിലയിലാണ്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതക കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
ഗുജറാത്ത് ദലിതര്‍ക്കു നരകമായി മാറുന്നതിന്റെ ഉദാഹരണമാണ് സംഭവമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ അംറേലിയില്‍ ഇതര ജാതിയില്‍പെട്ട കുട്ടിയെ മകനെ എന്നു വിളിച്ച ദലിതനെ മര്‍ദിച്ചു കൊന്നിരുന്നു.
