ബലി പെരുന്നാള്‍ ജൂണ്‍ 7ന്

കോഴിക്കോട്: സംസ്ഥാനത്ത് ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയായിരിക്കുമെന്നു തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി അറിയിച്ചു.
ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിവരമൊന്നും ലഭ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മേയ് 29ന് ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കിയാണ് ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. അറഫ നോമ്പ് ജൂണ്‍ 6നായിരിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page